1470-490

കൊറോണ: പോലീസിനോട് സഹകരിച്ച് ലയൺസ് ക്ലബ്

കൊറോണ വ്യാപനം തടയുവാൻ കൊടും ചൂടിൽ ജോലി ചെയ്യുന്ന പോലീസ് സേനക്ക് ബാലുശ്ശേരി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇളനീർ വിതരണം നടത്തി .ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള മുഴുവൻ പോലീസുകാർക്കുമായി നടത്തിയ ഇളനീർ വിതരണം സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ് ഉത്ഘാടനം ചെയ്തു.ബാലുശ്ശേരി ലയൺസ് ക്ലബ് പ്രസിഡൻറ് ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രജീഷ്, ബാലുശ്ശേരി ലയൺസ് ക്ലബ് സെക്രട്ടറി ഫൈസൽ കിനാലൂർ ,ട്രഷറർ പ്രേമരാജൻ ,CP ദേവൻ, ശ്രീജിത്ത്, സുരേഷ് ബാബു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ലയൺ ഡിസ്ട്രിക് 318 Eയുടെ ആഹ്വാനം പ്രകാരം കൊറോണ കാലത്ത് പാവപ്പെട്ടവർക്ക് ഭക്ഷണ കിറ്റ് വിതരണം, കൊറോണ പ്രതിരോധ നോട്ടീസ് വിതരണം ,മാസ്ക് വിതരണം, വിവിധ സ്ഥലങ്ങളിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിക്കൽ ,തുടങ്ങി ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ബാലുശ്ശേരി ലയൺസ് ക്ലബ് ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്.

Comments are closed.