1470-490

കോറോണ കാലം, അന്നത്തിനുള്ള അരിയുമായി ഇതാ ഹാഷിം എത്തി

കൊറോണ കാലത്ത് അരി സഞ്ചിയുമായി ഉമ്മറകോലായിൽ എത്തിയ ഹാഷിം നമ്പാടൻ

കുറ്റ്യാടി: പുഴയോര ഗ്രാമമായ ഊരത്തെ പാതയോരത്ത് കൂടി റേഷൻ കടയിൽ നിന്നും വാങ്ങിയ അരി നിറച്ച സഞ്ചി ചുമലിൽ എറ്റിവച്ച് ഒരു കൈ താങ്ങുമായി തൊട്ടടുത്ത വീട്ടീലേക്ക് ഒരു മനുഷ്യൻ നടന്നു കയറുകയാണ് ഹാഷിം നമ്പാടനെന്ന പൊതുപ്രവർത്തകനാണ് ഇദ്ദേഹം.മനുഷ്യനെ മരണത്തിന്റെ മുൾമുനയിൽ നിർത്തിയ കൊറോണാ എന്ന മഹാമാരിയെ ചെറുക്കാൻ നാടെങ്ങും ലോക്ക് ഡൗൺപ്രഖ്യാപിച്ച വേളയിൽ പ്രതിഫലേച്ഛആഗ്രഹിക്കാതെ പരിസരവാസികളുടെ വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത് കടമയായി കാണുകയാണ് ഈ മനുഷ്യൻ
ഇക്കഴിഞ്ഞ ദിനങ്ങളിൽ കാലത്ത് ഒമ്പത് മണിമുതൽ വൈകിട്ട് അഞ്ച് മണി വരെ റേഷൻ കടയുടെ മുൻവശം തന്റെ നാട്ടുക്കാർക്കായി ക്യൂവിൽ നിന്ന് അരി വാങ്ങി വീടുകളിലെത്തിക്കുകയെന്ന നിരന്തരമായ കർമ്മം ചെയ്യുന്നതിന്ന് പുറമെസ്വന്തം കെട്ടിടങ്ങളിൽ വാടക തരാനാവാതെ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികയായ താമസക്കാർക്ക് വേണ്ട ഭക്ഷണങ്ങൾ ഒരുക്കി കൊടുക്കുന്നതും മുറപോലെ ഹാഷിം നമ്പാടൻ തന്നെ. ചുരുങ്ങിയ വാക്കുകളിൽ സംസാരം ഒതുക്കുകയും കൂടുതൽ സമയം ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഇദ്ദേഹം താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തന പാതയാണ് സാമൂഹ്യ പ്രവർത്തനം എന്ന ചിന്താഗതികാരനാണ്. ഊരത്തെ വീടുകളിൽ അടുപ്പിൽ പുക ഉയരാതിരിക്കില്ല കാരണം ഹാഷിം അരി സഞ്ചി ഉമ്മറകോലായിൽ തോളിൽ നിന്നും ഇറക്കി വച്ചു കഴിഞ്ഞു.

Comments are closed.