സമൂഹ അടുക്കളയിലേക്ക് പച്ചക്കറികളും, പലവ്യജ്ഞനങ്ങളും കൈമാറി

ചൂണ്ടൽ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് പച്ചക്കറികളും, പലവ്യജ്ഞനങ്ങളും കൈമാറി നാഷണലിസ്റ്റ് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി. കേച്ചേരി സിറ്റി പാലസ് ഓഡിറ്റോറിയത്തിന്റെ പാചകപുരയിൽ സജ്ജമാക്കിയ കമ്യൂണിറ്റി കിച്ചണിലേക്കാണ് എൻ.സി.പി. നിയോജക മണ്ഡലം കമ്മിറ്റി പച്ചക്കറികളും പലവ്യജ്ഞനങ്ങളും സംഭാവന ചെയ്തത്. മത്തങ്ങ, കുമ്പളങ്ങ, തക്കാളി, നാളികേരം, വെളിച്ചെണ്ണ, വെള്ളരി, വെണ്ടക്കായ, പരിപ്പ് പയർ മുതിര മുളക്, ഇഞ്ചി, വേപ്പില തുടങ്ങിയ ഇനങ്ങളാണ് അടുക്കളയിലേക്ക് സംഭാവന ചെയ്തത്. എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.വി. വല്ലഭൻ, ചൂണ്ടൽ മണ്ഡലം പ്രസിഡണ്ട് ടി.ജെ. ജോൺസൺ, ജില്ലാ കമ്മിറ്റി അംഗം വി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറികളും പലവ്യജ്ഞനങ്ങളും കൈമാറിയത്. ചൂണ്ടൽ പഞ്ചായത്തി പ്രസിഡണ്ട് കെ.എസ്. കരീം, സ്ഥിരം സമിതി അധ്യക്ഷരായ ടി.എ.മുഹമ്മദ് ഷാഫി, ഷാജി കുയിലത്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗം എം.ബി. പ്രവീൺ എന്നിവർ ചേർന്ന് പച്ചക്കറികളും, പലവ്യജ്ഞങ്ങളും ഏറ്റുവാങ്ങി.
Comments are closed.