1470-490

ചൗക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ പി തുടങ്ങി


ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ചൗക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ പി തുടങ്ങി. ഉച്ചക്ക് രണ്ടു മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഒ പി. ഈവനിംഗ് ഒ പി ക്കായി പ്രത്യേക ഡോക്ടറുടെ സേവനം ഉണ്ടായിരിക്കും. നിലവിൽ മൂന്നു ഡോക്ടർമാരാണ് കേന്ദ്രത്തിലുള്ളത്. കോവിഡ് 19 മായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തിലാണ് ഒ പി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് 2020- 21 പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഒ പി സൗകര്യമൊരുക്കിയിട്ടുള്ളത്. നാല് ബിൽഡിംഗ് ബ്ലോക്കുകളിലായി ആധുനിക ചികിത്സാ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. കിടത്തി ചികിത്സാ സൗകര്യവുമുണ്ട്. രണ്ട് ബ്ലോക്കുകൾ ഇപ്പോൾ മുൻകരുതലെന്ന രീതിയിൽ കോവിഡ് 19 ഐസൊലേഷൻ വാർഡായി മാറ്റിയിരിക്കുന്നു.

Comments are closed.