1470-490

അതിരപ്പിള്ളി മേഖലയിലെ കുരങ്ങുകള്‍ പട്ടിണിയില്‍.

വിനോദ സഞ്ചാരികള്‍ ഇല്ലാതയത്തോടെ അതിരപ്പിള്ളി മേഖലയിലെ കുരങ്ങുകള്‍ പട്ടിണിയില്‍.ലോക്ക് ഡൗണ്‍ പ്രഖ്യാപ്പിച്ചതോടെ അന്തര്‍ സംസ്ഥാന പാതയില്‍ മറ്റു വാഹനങ്ങളും വരാത അവസ്ഥയില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ചെറിയ കുരങ്ങുകള്‍ വരെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അതിരപ്പിള്ളി മുതല്‍ വാഴച്ചാല്‍ വരെയാണ് കൂടതലായി കുരങ്ങുകളെ കാണപ്പെട്ടുന്നത്. നുറു കണക്കിന് കുരങ്ങുകളാണ് ഇവിടെയുള്ളത്. ഇവരെ തിരിഞ്ഞ് നോക്കുവാന്‍ ആരും ഇല്ലാത്ത അവസ്ഥയും.റോഡരികിലും മറ്റും എന്തെങ്കിലും ഒച്ചകേടാല്‍ ഓടിയെത്തുകയാണ് ചെറുതും വലുതുമായ കുരങ്ങുകള്‍. സര്‍ക്കാര്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായകളും, മറ്റു മൃഗങ്ങള്‍ക്കുമെല്ലാം കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം കൊടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വനമേഖലകളില്‍ കഴിയുന്ന കുരങ്ങന്‍മാരുടെ കാര്യം ആരും ഓര്‍ക്കുന്നില്ല. തീരെ ചെറിയ കുരങ്ങുകള്‍ എല്ലാം വിശന്ന് വലഞ്ഞിരിക്കുന്ന കാഴ്ച വേദനാജനകമാണ് ഈ മേഖലയില്‍ അടിയന്തിരമായി അതിരപ്പിള്ളി വനമേഖലയടക്കമുള്ള സ്ഥലത്തെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകണം.

Comments are closed.