1470-490

48% കാർഡുടമകൾ റേഷൻ വാങ്ങി


തൃശൂർ ജില്ലയിൽ വെളളിയാഴ്ച മാത്രം
സൗജന്യ റേഷൻ കൈപ്പറ്റിയത്
ഒന്നേകാൽ ലക്ഷത്തിലേറെ കാർഡുടമകൾ
ജില്ലയിൽ വെളളിയാഴ്ച (എപ്രിൽ 3) വൈകീട്ട് 4.30 വരെ 1,27,863 കാർഡുടമകൾ സൗജന്യ റേഷൻ കൈപ്പറ്റി. ഏപ്രിൽ ഒന്നിന് ആരംഭിച്ച സൗജന്യ റേഷൻ വിതരണത്തിന്റെ ഭാഗമായി ജില്ലയിലെ 8.37 ലക്ഷം കാർഡുടമകളിൽ 4,05,145 പേരാണ് റേഷൻ വാങ്ങിയത്. മൊത്തം കാർഡുടമകളുടെ 48 ശതമാനം വരുമിത്. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിലെ പരിശോധന തുടരുന്നു. ആറ് താലൂക്കുകളിലായി 27 പലച്ചരക്ക് കടകൾ, 22 പച്ചക്കറികടകൾ ഉൾപ്പെടെ 49 കടകളിൽ വെളളിയാഴ്ച (എപ്രിൽ 3) പരിശോധന നടത്തി. 12 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി. മുകുന്ദപുരം താലൂക്കിലെ 10 കടകളിലും തലപ്പിളളി താലൂക്കിലെ 2 കടകളിലുമാണ് ക്രമക്കേടുകൾ കണ്ടെത്തി നടപടികൾ എടുത്തത്. സൗജന്യ റേഷൻ വിതരണം സംബന്ധിച്ച സംശയങ്ങൾക്കും പരാതികൾക്കും ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്. താലൂക്ക്, ഫോൺനമ്പർ ക്രമത്തിൽ. തൃശൂർ-9188527382, തലപ്പിളളി-9188527385, ചാവക്കാട്-9188527384, മുകുന്ദുപരം-9188527381, ചാലക്കുടി-9188527380, കൊടുങ്ങല്ലൂർ-9188527379.

Comments are closed.