1470-490

പത്ത് ലക്ഷം രൂപ കൈമാറി

ന്യൂ മാഹി: മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് പുന്നോൽ സർവീസ് സഹകരണ ബേങ്ക് പൊതുനന്മാ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ കൈമാറി.
ബാങ്ക് പ്രസിഡണ്ട് കെ.അനിൽകുമാർ തലശ്ശേരി എം എൽ എ അഡ്വ.എ.എൻ.ഷംസീറിനാണ് തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫിന്റെ സാന്നിധ്യത്തിൽ ചെക്ക് കൈമാറിയത്.ബാങ്ക് സെക്രട്ടരി കെ.വി.സന്തോഷ് കുമാർ, അസി: സെക്രട്ടറി പി.അനിൽകുമാർ, മാനേജർ പി.സി. നിഷാന്ത് എന്നിവരും സന്നിഹിതരായിരുന്നു.

Comments are closed.