1470-490

പറവകൾക്ക് ദാഹജലമൊരുക്കി കെ. എസ്. യു

ബാലുശ്ശേരി: കെ. എസ്. യു ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം കെ. എസ്. യു പ്രവർത്തകരുടെ വീടുകളിലും സമീപ പ്രദേശങ്ങളിലുമായി പറവകൾക്ക് ദാഹജലമൊരുക്കി. കടുത്ത വേനലിൽ കിളികൾക്ക് ദാഹമകറ്റാൻ ‘പറവകൾക്ക് ജീവജലം’ എന്ന പേരിൽ കെ. എസ്. യു നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഓൺലൈൻ കാമ്പയിനിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ അറിയിച്ചു.

Comments are closed.