1470-490

വളയന്നൂരിൽ സി. പി എം, ഭക്ഷ്യവസ്തുക്കൾ നൽകി


പി സി രവീന്ദ്രൻ മാസ്റ്ററിൽ നിന്നും കെ പി ബാബുരാജ് ഭക്ഷണ കിറ്റ് ഏറ്റുവാങ്ങുന്നു


കുറ്റ്യാടി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സി പി ഐ എം വളയന്നൂർ ചിറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വളയന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും സുമനസുകളുടെ പങ്കാളിത്തത്തോടു കൂടിയാണ് കിറ്റിന് ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചത്. അരി, പഞ്ചസാര, ചായപ്പൊടി, മഞ്ഞൾപ്പൊടി, കടല, ഉപ്പ്, പരിപ്പ്, സവാള തുടങ്ങിയ ധാന്യങ്ങൾ അടങ്ങിയ കിറ്റുകളാണ് ഓരോ കുടുംബത്തിനും നൽകിയത്. ലളിതമായ ചടങ്ങിൽ സി പി ഐ കുറ്റ്യാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി സി രവീന്ദ്രൻ മാസ്റ്റർ വളയന്നൂർ ചിറ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ പി ബാബുരാജിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.ഇ കെ ബാബു, ഇ വി രാജേഷ്, എം എം ബൈജു, ബിജു വളയന്നൂർ, കെ കെ ശശി,
ദി’വീഷ് എന്നിവർ രണ്ടംഗങ്ങൾ ഉൾപ്പെടുന്ന വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രവർത്തനമാണ് നടത്തിയത്

Comments are closed.