1470-490

റേഷൻ കടകളിലെ സൗജന്യഅരി:മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകൾക്ക് ആനുകൂല്യമില്ലെന്ന് പരാതി

പരപ്പനങ്ങാടി:ഇന്നലെ മുതൽ റേഷൻ കടകളിൽ വിതരണം ആരംഭിച്ച സർക്കാർ
പ്രഖ്യാപിച്ച സൗജന്യറേഷൻ ആനുകൂല്യം മുൻഗണന വിഭാഗത്തിൽപെട്ട മഞ്ഞ ചുവപ്പ്
കാർഡുകൾക്ക് ലഭിക്കുന്നില്ലെന്ന് പരാതി.അന്ത്യോദയ അന്നയോജന
വിഭാഗത്തിൽപെട്ട മഞ്ഞകാർഡുടമകൾക്ക്നിലവിൽ സൗജന്യമായി കേന്ദ്രസർക്കാരിന്റെ
മുപ്പത് കിലോ അരി
ഓരോമാസവും ലഭിക്കുന്നുണ്ട് എന്നതിനാലാണ് അവരെ പരിഗണിക്കേണ്ടതില്ലെന്നു
തീരുമാനിച്ചതത്രെ.രണ്ട് അംഗങ്ങളുള്ള  ബി.പി.എൽ വിഭാഗത്തിൽ പെട്ട ചുവപ്പ്
കാർഡുകൾക്കും അവഗണനയാണ് ഇവർക്ക് എട്ട് കിലോ അരിയും രണ്ടുകോലോ ഗോതമ്പുമാണ്
അനുവദിച്ചിട്ടുള്ളത്.സംസ്ഥാന സർക്കാറിന്റെ 15കിലോ
ഇവർക്ക്അനുവദിക്കേണ്ടതില്ലെന്നാണ് റേഷൻ കടകൾക്ക് നൽകിയ നിർദേശം.എന്നാൽ
രണ്ടിൽ കൂടുതൽഅംഗങ്ങളുള്ള ഇതേകാർഡുടമകളെ 15 കിലോക്ക് പരിഗണിക്കുന്നുണ്ട്.
 കൊറോണ പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി സർക്കാർ പല നിയന്ത്രണങ്ങളും
റേഷൻ കടകളിൽ ഏർപ്പെടുത്തിട്ടുണ്ട് അതിന്റെ ഭാഗമായി 5 ആളുകളിൽ കൂടുതൽ റേഷൻ
കടയിൽ ഒരേ സമയം ഉണ്ടാവാൻ പാടില്ല അഞ്ച്  ആളുകൾതന്നെ ഒരു മീറ്റർ
അകലംപാലിച്ചുവേണംനിൽക്കാൻ രാവിലെ മുതൽ ഉച്ച വരെ മഞ്ഞ, ചുവപ്പ്‌,
കാർഡുകൾക്കും ഉച്ചക്ക് ശേഷം നീല,വെള്ള, എന്നി കാര്ഡുകള്ക്കുമായിട്ടാണ്
വിതരണ രീതി ക്രമീകരിച്ചിരിക്കുന്നത്.ഏപ്രിലിൽ മാസത്തെ റേഷൻ സാധങ്ങൾ
ഏപ്രിൽ 20 വരെ എന്നാണ് സർക്കാർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
മുൻഗണനേതര കാർഡുകൾക്ക്  (നീല, വെള്ള )മിനിമം 15കിലോ  അരി
ലഭിക്കുന്നതാണ്.ആട്ട, മണ്ണണ്ണ എന്നിവ സൗജന്യ വിതരണത്തിൽ
ഉൾപെടുന്നതല്ല.കൂടാതെ പലവ്യജ്ഞന കിറ്റ് ഇവിടങ്ങളിലെ കടകളിൽ
വിതരണത്തിനെത്തിയിട്ടില്ല

Comments are closed.