1470-490

വർഗീയത പരത്തുന്ന പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ ആവശ്യമായ നിയമ നടപടി കൈക്കൊള്ളണം: NCHRO

പാലക്കാട്. നിയമത്തെ കാറ്റിൽപരത്തി വർഗീയ പോസ്റ്റ് ഇട്ടു കൊണ്ടിരിക്കുന്ന പാലക്കാട് ഹേമാംബികയിലെ പോലീസുകാരൻ രവി ദാസിനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ ആവശ്യമായ നിയമ നടപടി കൈക്കൊള്ളണമെന്ന്—— ദേശീയമനുഷ്യഅവകാശ ഏകോപനസമിതി  (NCHRO) സർക്കാരിനോട് ആവശ്യപ്പെട്ടു. 

ആനുകാലിക വിഷയങ്ങളിൽ
അഭിപ്രായ പ്രകടനം നടത്തുമ്പോൾ, പോലീസ് ചട്ടം പാലിക്കാതെയുള്ള
നിരുത്തരവാദപരമായ രീതിയാണ് ഇയാൾ കൈകൊണ്ടിട്ടുള്ളത്.
കൊറോണ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആണെങ്കിൽ, കർണാടക സർക്കാർ കേരള അതിർത്തി നിയമവിരുദ്ധമായി അടച്ചതിനെയും ന്യായീകരിച്ചു കൊണ്ടാണ് പോസ്റ്റിട്ടിരിക്കുന്നത്.സർക്കാരിന്റെയോ
രാഷ്ട്രീയ പാർട്ടികളുടേയോ
നയ നിലപാടുകളെ
ജനാധിപത്യ രീതിയിൽ വിമർശിക്കുക എന്നത് പതിവുള്ളതാണ്.
എന്നാൽ
അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനും, വിമര്‍ശിക്കാനും ഉള്ള സ്വാതന്ത്ര്യം
സർക്കാരിന്റെ
ഉത്തരവാദപ്പെട്ട വകുപ്പുകളിൽ ജോലിയെടുക്കുന്നവർ
ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇയാളിൽ വ്യക്തമാക്കുന്നതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സർവീസിൽ ഇരിക്കുമ്പോൾ സർക്കാർ ജീവനക്കാർ പാലിക്കേണ്ട ഒരു മര്യാദയും പാലിക്കാത്ത ഈ പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണം നടത്തുകയും, 
പൗരന്മാരെ 
നീതിപൂർവം കാണാത്ത ഈ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടണം എന്നും——-

ഇന്ന്
സമൂഹത്തിന്റെ ഒരു പരിച്ഛേദമായ  സോഷ്യല്‍ മീഡിയയിൽ  ഒട്ടും മാന്യമല്ലാത്ത വിധം, അപമാനിക്കുന്ന തരത്തിലുള്ള നിരവധി അഭിപ്രായമാണ്  ഇയാൾ നടത്തിയിരിക്കുന്നത്.
ഒരു പ്രത്യേക സമുദായത്തെ മാത്രം,  അപമാനിക്കുന്നവിധത്തിലുമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങൾ ഈ വ്യക്തിയിൽ നിന്നും മേലിൽ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും
ഉന്നത പോലീസ് മേധാവികളോട്NCHRO. ജില്ലാ ട്രഷറർ എ കാജാ ഹുസൈൻ
അഭ്യർത്ഥിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530