1470-490

നിർധന വീടുകളിൽ സാന്ത്വനമേകാൻ പരപ്പനങ്ങാടി പോലീസും

പരപ്പനങ്ങാടി: കോവിഡ് 19 നെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കുകളെ തുടർന്ന് കഷ്ടതയിലായ നിർധന കുടുംബത്തിന് സാന്ത്വനമേകാൻ പരപ്പനങ്ങാടി പോലീസും. പരപ്പനങ്ങാടി സി.ഐ, ഹണി കെ ദാസ് ,എസൈ.രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതത്തിലായവരുടെ വീടുകളിൽ നിരവധിഭക്ഷണ കിറ്റുകൾ പോലീസ് എത്തിച്ചത്.പെട്രോളിങ്ങിനിടെ പോലീസ് സ്റ്റേഷൻ പരിധിയിലെ തീരപ്രദേശങ്ങളിലെ ദയനീയ സ്ഥിതികൾ നേരിട്ടനുഭവിച്ചതിനെ തുടർന്നാണ് നിർധരരായവരുടെ കണ്ണീരൊപ്പാൻ പോലീസ് തുനിഞ്ഞിറങ്ങിയത്. വ്യാപകമായ പോലീസിനെതിരെയുള്ള വിമർശനങ്ങൾക്കിടയിലും കാക്കിക്കുള്ളിലും സഹജീവികളോടുള്ള കരുണ വെളിവാക്കുന്നതാണ് പരപ്പനങ്ങാടി പോലീസിന്റെ ഇത്തരം പ്രശംസനീയമായ പ്രവർത്തനങ്ങൾ ‘

Comments are closed.