അംഗനവാടികളിൽ സൗജന്യമായി പേപ്പർ ബാഗുകൾ വിതരണം ചെയ്ത് യുവാവ് മാത്യകയാകുന്നു.
വളാഞ്ചേരി: നഗരസഭയിലെ അംഗനവാടികളിൽ സൗജന്യമായി പേപ്പർ ബാഗുകൾ വിതരണം ചെയ്യുകയാണ് വളാഞ്ചേരി സ്വദേശി പരവക്കൽ ഷുക്കൂർ.പ്ലാസ്റ്റിക് നിരോധനം മൂലം ബദൽ സംവിധാനങ്ങളുടെ അപര്യാപ്തത ജനങ്ങളെ ഏറെ ബുദ്ധി മുട്ടിൽ ആക്കിയിരുന്നു.
കഴിഞ്ഞ ദിവസം അംഗനവാടി മുഖേനെ വിതരണം ചെയ്യുന്ന പോഷകാഹാരങ്ങൾ വാങ്ങിക്കാൻ വരുന്ന ആളുകളുടെ പ്രയാസം നേരിൽ കാണേണ്ടി വന്നപ്പോഴാണ് എനിക്ക് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യാൻ പ്രചോദനമായതെന്ന് ഷുക്കൂർ മെഡ് ലിങ് മീഡിയയോട് പറഞ്ഞു.ഈ വിഷയം വിദേശത്തുള്ള തന്റെ സുഹൃത്തിനോട് സംസാരിക്കുകയും സുഹൃത്തിന്റെ കൂടി സഹകരണത്തോടെയാണ് ഈ പ്രവർത്തനത്തിന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അംഗനവാടികൾ മുഖേനെ സൗജന്യമായി പേപ്പർ ബാഗുകൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു ആവശ്യക്കാർ ബന്ധപ്പെടുക എന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റ് കണ്ട് നിരവധി പേരാണ് ഷുക്കൂറിനെ വിളിച്ച് കൊണ്ടിരിക്കുന്നത്.നഗരസഭക്ക് കീഴിലെ വയോമിത്രം ക്ലിനിക്കുകളിൽ നിന്നും മരുന്ന് വാങ്ങിക്കുന്നവർക്കും ബാഗ് വിതരണം ചെയ്യും.നഗരസഭയിലെ അംഗനവാടികളിലും വയോമിത്രം ക്ലിനിക്കുകളിലും വിതരണം ചെയ്യാനുള്ള ബാഗുകൾ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനക്ക് കൈമാറി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ പത്മിനി,
മെഹ്ബൂബ് തോട്ടത്തിൽ,ഷമീർ നടക്കാവിൽ, അൻസാർ പരവക്കൽ, സാഹിൽ ബാബു,ഖാലിദ് തൊട്ടിയാൻ, എന്നിവരും പങ്കെടുത്തു.
Comments are closed.