മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്തു ആയമുക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബ്ബ് അംഗങ്ങൾ

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്ത്ആയമുക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബ്ബ് അംഗങ്ങൾ. ബ്ലാക്ക് ആന്റ് വൈറ്റ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ മാസ്കുകൾ ചിറനെല്ലുർ, പട്ടിക്കര, മണലി എന്നിവടങ്ങളിലെ പൊതു കേന്ദ്രങ്ങളിലുംചൂണ്ടൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, കേച്ചേരി ആക്ട്സ് ബ്രാഞ്ച് ഓഫീസ് എന്നിവടങ്ങളിലുമാണ് വിതരണം ചെയ്തത്. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി, പഞ്ചായത്ത് അംഗങ്ങളായ കെ.പി.രമേഷ്, യു.വി.ജമാൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാജൻ.സി. ജേക്കബ്ബ്, ആക്ട്സ് ഭാരവാഹി ജെന്നിഫർ എന്നിവർ മാസ്കുകൾ ഏറ്റുവാങ്ങി.
Comments are closed.