1470-490

37 വർഷത്തെ ഔദ്യോഗിക ജീവിതം -കെ. കെ. മണിലാൽ മാസ്റ്റർ സ്കൂളിന്റെ പടിയിറങ്ങി

തലശ്ശേരി— പാറാൽ ഡി ഐ യൂ പി സ്കൂൾ പ്രധാനാധ്യാപകൻ കെ കെ മണിലാൽ മാസ്റ്റർ 37വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും പടിയിറങ്ങി. 1983ൽ എയ്ഡഡ് പ്രൈമറി അധ്യാപകനായി സർവീസിൽ പ്രവേശിച്ചശേഷം മികച്ച വിദ്യാഭ്യാസ- പരിസ്ഥിതി പ്രവർത്തകൻ, കലാ കായിക ശാസ്ത്ര മേളകളുടെ മികച്ച സംഘാടകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചശേഷമാണ് പടിയിറക്കം.
ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന സെക്രട്ടറി, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കില എക്സ്റ്റൻഷൻ ഫാക്കൽറ്റി അംഗം, കണ്ണൂർ ഡയറ്റ് ഉപദേശക സമിതി അംഗം, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ കർമസമിതി അംഗം, മുണ്ടൂർ ഐ ആർ ടി സി ഗവേർണിംഗ്‌ ബോഡി അംഗം, കെ പി ടി യൂ ജില്ലാ കമ്മിറ്റി അംഗം,1990ലെ സമ്പൂർണ സാക്ഷരത യജ്ഞത്തിൽ പാനൂർ, ചൊക്ലി ഗ്രാമപഞ്ചായത്തുകളുടെ അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്‌ ആസൂത്രണസമിതി ഉപാധ്യക്ഷൻ തുടങ്ങിയ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
സീമാറ്റ്, എസ്‌ സി ഇ ആർ ടി എന്നിവയുടെ റിസോർസ് പേഴ്സണായും പരീക്ഷാഭവന്റെ യൂ എസ്‌ എസ്‌ ക്വസ്റ്റൻ സെറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. എസ്‌ സി ആർ ടി ഇ യുടെ നേതൃത്വത്തിൽ നടത്തിയ മെറിറ്റ് സ്കോളര്ഷിപ്പുകളുടെ അവസ്ഥാ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിലും പുതിയ പാഠ്യപദ്ധതികാലത്തെ പ്രവർത്തനാധിഷ്ഠിത ശാസ്ത്ര പാഠപുസ്തക ങ്ങൾ തയ്യാറാക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചു.
ക്ലാസ്‌മുറിക്കകത്തെ നിരക്ഷത പരിഹരിക്കുന്നതിന് ഡയറ്റ് കണ്ണൂർ നടപ്പിലാക്കിയ അക്ഷരപുലരി കൈപ്പുസ്തകം തയ്യാറാക്കുന്നതിലും അദ്ധ്യാപക പരിശീലനം, മോണിറ്ററിങ് എന്നിവയിലും നേതൃത്വം വഹിച്ചിട്ടുണ്ട്.

പരിശീലനം, മോണിറ്ററിങ് എന്നിവയിലും നേതൃത്വം വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള കണ്ണൂർ സയൻസ് പാർക്കിന്റെ രൂപീകരണം, ശിവപുരം സ്കൂൾ കോംപ്ളെക്സ്, കല്യാശ്ശേരി പഞ്ചായത്ത്‌ വിദ്യാഭ്യാസ കോംപ്ലെക്സ് എന്നീ പ്രാവർത്തനാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അക്കാദമിക നേതൃത്വമായി പ്രവർത്തിച്ചിട്ടുണ്ട് .
വികേന്ദ്രീകൃതാസൂത്രണത്തിന്റെ മുന്നോടിയായി നടന്ന പി എൽ ഡി പി പഞ്ചായത്ത്‌ വികസന മാതൃകകളുടെ പരീക്ഷണപ്രവർത്തങ്ങളിലും തുടർന്നുള്ള ജനകീയാസൂത്രണ പ്രവർത്തനങ്ങളിലും അക്കാദമിക നേതൃത്വമായി പ്രവർത്തിച്ചിട്ടുമുണ്ട്.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2004ൽ ആലപ്പുഴയിൽ നടന്ന അഖിലേന്ത്യാ ബാലോത്സവം, കോഴിക്കോട് വെച്ചു നടന്ന ദേശീയ വിദ്യാഭ്യാസ കോൺഗ്രസ്സ് എന്നിവയുടെ സഘാടകനായും പ്രവർത്തിച്ചിട്ടുണ്ട്. വിജ്ഞാനോത്സവം,ബാലശാസ്ത്ര കോൺഗ്രസ്സ്, ബാലോത്സവം, ബാലോത്സവ ജാഥ എന്നിവയുടെ മികച്ച സംഘാടകനും പരിശീലകനുമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇടതുപക്ഷ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ പ്രവർത്തകൻ കൂടിയാണ് മണിലാൽ മാസ്റ്റർ – (പടം)

Comments are closed.