1470-490

ലോക്ഡൗൺ: പോലീസ് വാഹന പരിശോധന കര്‍ശനമാക്കി

മുല്ലപ്പൂ വാങ്ങുവാനും മറ്റും പോകുന്നവര്‍ ശ്രദ്ധിക്കുക പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ദിവ സങ്ങളിലായി മുപ്പതോളം കേസ് എടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു..കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടിയിലാണ് യാത്രക്കാരന്‍ മുല്ലപ്പൂ വാങ്ങുവാന്‍ പോകുന്നതാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇത്തരത്തിലുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കിയില്ലെങ്കില്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് തയ്യാറാവുമെന്ന് സി. ഐ പറഞ്ഞു. ആവശ്യത്തിനും, അനാവശ്യത്തിനും വാഹനവുമായി പുറത്തിറങ്ങുന്നവരുടെ ലൈസന്‍സും, വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സി. ഐ. ബി. കെ. അരുണ്‍ പറഞ്ഞു.

അത്യാവശ്യമായി യാത്ര ചെയ്യണമെന്നുള്ളവര്‍ സാക്ഷ്യ പത്രം കരുതണമെന്നും, ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നത് ഒഴിവാക്കി കൊണ്ട് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏല്ലാവരും സഹകരിക്കണമെന്നും സി. ഐ. ബി. കെ. അരുൺ അഭ്യർത്ഥിച്ചു

Comments are closed.