1470-490

ലോക്ക് ഡൗൺ: മത്സ്യം പിടിക്കാനെത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം: കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് മത്സ്യം പിടിക്കാനെത്തിയ അഞ്ചംഗ സംഘത്തെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി മണലിയിൽ മീൻ പിടിച്ചിരുന്ന രായംമരക്കാർ സുലൈമാൻ (49) പുഴങ്കരയില്ലത്ത് ജബ്ബാർ(52) അയിനിപറമ്പിൽ ഗോപി (54) മഠത്തിൽ തിരുഞ്ഞാലിൽ അബ്ദു (58)രായംമരക്കാർ അബ്ദുൾ ഖാദർ (56) എന്നിവരെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൊറോണയുടെ പശ്ചാത്തലിൽ കൂട്ടംകൂടരുതെന്ന നിർദ്ദേശം ലംഘിച്ചതിനാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്

Comments are closed.