1470-490

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം ഏഴായി. കോവിഡ് 19 സ്ഥിതീകരിച്ച ഏഴാമത്തെ വ്യക്തി മാര്‍ച്ച് 18 ന് ദുബായില്‍ നിന്നും എയര്‍ഇന്ത്യ (AI 938) വിമാനത്തില്‍ രാത്രി 8.00ന് കരിപ്പൂരില്‍ എത്തുകയും രാത്രി 9.00 മണിയോടെ സ്വന്തം വാഹനത്തില്‍ കോഴിക്കോടുള്ള വീട്ടിലേക്ക് പോവുകയും ചെയ്തു. 11.00 മണിയോടെ വീട്ടിലെത്തിയ ഇയാള്‍ കൃത്യമായി ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഫോണ്‍ മുഖാന്തിരം ദിവസേന നടത്താറുള്ള ആരോഗ്യ പരിശോധനക്കിടെ മാര്‍ച്ച് 31 ന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ക്രമീകരിച്ച ആംബുലന്‍സില്‍ ഉച്ചക്ക് 1.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.