1470-490

കോവിഡ് 19: കൊടുങ്ങല്ലൂരിൽ അവലോകനയോഗം


കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ കൊടുങ്ങല്ലൂർ നഗരസഭയിലെ ആശുപത്രികൾ സന്ദർശിച്ച് ചെയർമാൻ കെ ആർ ജൈത്രൻ അവലോകന യോഗം വിളിച്ചു ചേർത്തു. കൊടുങ്ങല്ലൂർ നഗരസഭയിലെ ആശുപത്രികളിൽ മരുന്നുകൾ, പ്രതിരോധ സാമഗ്രികൾ എന്നിവ ലഭ്യമാണ്. വാർഡുകളിൽ സന്ദർശകരെ കർശനമായി നിരോധിക്കും. പ്രസവ വാർഡിൽ സന്ദർശകർ ഇപ്പോഴും കൂടുതൽ പ്രവേശിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. നഗരസഭ വാർഡ് പരിധിയിൽ 200 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 40 പേരുടെ സാമ്പിളുകൾ അയച്ചതിൽ 39 പേരുടെയും നെഗറ്റീവ് ആണ്. ഒരാളുടെ ഫലം ലഭിക്കുവാനുണ്ട്. ശരാശരി 500 പേർ നഗരസഭയിലെ വിവിധ ആശുപത്രികളിലെ ഒ.പി.കളിൽ എത്തുന്നുണ്ട്. ആവശ്യമായ മരുന്നിന് തനത് ഫണ്ടിൽ നിന്ന് പണം നൽകും. ആശുപത്രിയിൽ താമസിക്കുന്ന ജീവനക്കാർക്ക് ഭക്ഷണം സമൂഹ അടുക്കളയിൽ നിന്ന് എത്തിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടുവാനുള്ള ഭൗതിക സാഹചര്യങ്ങൾ സജ്ജമാക്കിയതായി ചെയർമാൻ അറിയിച്ചു. യോഗത്തിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.റോഷ്, മേത്തല പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോ.ഗായത്രി, ആനാപ്പുഴ അർബൻ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഫാത്തിമ, ഡോ.ആബിന എന്നിവർ പങ്കെടുത്തു.

Comments are closed.