1470-490

കാക്കരക്കുന്ന് എ ആർ ഡി 289 റേഷൻകടയിൽ ക്രമക്കേട് നടന്നതായി റേഷനിംഗ് ഇൻസ്പെക്ടർ

പഴയന്നൂർ: വടക്കേത്തറ കാക്കരക്കുന്ന് പ്രവർത്തിക്കുന്ന കെ.എ.ഷാജിതയുടെ ലൈസെൻസിയിലുള്ള എ ആർ ഡി 289 റേഷൻ കടയിൽ ക്രമക്കേട് നടന്നതായി റേഷനിംഗ് ഇൻസ്പെക്ടർ. കൊറോണയുടെ പശ്ചാത്തലത്തിൽ ഗവ. നൽകുന്ന സൗജന്യ റേഷൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ധാന്യങ്ങളുടെ അളവിൽ കുറവ് ഉണ്ടെന്നും, ബില്ല് നൽകാറില്ലെന്നുമുള്ള നിരവധി പരാതികൾ വന്നതോടെ ബുധനാഴ്ച്ച കാലത്ത് 9 മണിയോടെ റേഷനിംങ്ങ് ഓഫീസർ കെ.കെ.സാബുവും, പഴയന്നൂർ പോലീസ് സ്റ്റേഷൻ ഓഫീസർ പി.സി.ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധന നടത്തി. പരിശോധന നടക്കുമ്പോഴും നിരവധി പേർ പരാതിയുമായെത്തി.കഴിഞ്ഞ ദിവസം പരാതിപ്പെട്ട കിളിനിക്കടവ് സ്വദേശിയുടെ വീട്ടിലും റേഷനിംഗ് ഓഫീസർ നേരിട്ടെത്തി മൊഴി എടുത്തു.ഗവ. ജീവനക്കാരനായ യൂസെഫ് എന്നയാൾ പെങ്ങളുടെ പേരിൽ നടത്തുന്ന സ്ഥാപനമാണ് ഇത്. ഇവിടെ ദിവസ വേതനത്തിന് ഒരാളെ വെച്ചാണ് റേഷൻ കട നടത്തി പോന്നിരുന്നത്. ഗുണഭോക്താക്കളോടുള്ള ഇയാളുടെ പെരുമാറ്റവും മേശമാണെന്ന് പരാതിയുണ്ട്. പരിശോധന റിപ്പോർട്ട് തലപ്പിള്ളി താലൂക്ക് സപ്ലെ ഓഫീസർക്ക് കൈമാറുമെന്നും ഉടൻ നടപടികൾ ഉണ്ടാവുമെന്നും റേഷനിംഗ് ഇൻസ്പെക്ടർ സാബു പറഞ്ഞു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0