മനുഷ്യാവകാശ പ്രവർത്തവകരെന്ന പേരിൽ തട്ടിപ്പ്; ദമ്പതികൾ പിടിയിൽ

പഴയന്നൂർ:മനുഷ്യാവകാശ പ്രവർത്തകരെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളിൽ നിന്ന് സാധനങ്ങൾ തട്ടാൻ ശ്രമിച്ച ദമ്പതികളെ പഴയന്നൂർ പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി സ്വദേശിയും ചേലക്കോട് താമസിക്കുകയും ചെയ്യുന്ന തൃത്താല ഞാങ്ങാട്ടിരി അമനത്ത് പുത്തൻപീടികയിൽ മുസ്തഫ (49), ഇയാളുടെ ഭാര്യ ചേലക്കോട് കുളങ്ങരമoത്തിൽ നസീമ (38) എന്നിവരാണ് അറസ്റ്റിലായത്. കെ എൽ 53 കെ 1111 നമ്പറിലുള്ളവെള്ള ബൊലേറൊ ജീപ്പിൻ്റെ മുൻവശത്ത് ചില്ലിൽ ഹുമാൻ റൈറ്റ്സ് എന്ന് ചുവന്ന അക്ഷരത്തിലും നീല ചെറിയ ബോർഡിൽ വെള്ള അക്ഷരത്തിൽ മുൻപിലും പുറകിലും പ്രസിഡൻ്റ് ഹുമാൻ റൈറ്റ്സ് ഓർഗനൈസേഷൻ ബോർഡ് വെച്ചാണ് ഇവരുടെ യാത്ര. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പഴയന്നൂരിലെ റംല സൂപ്പർമാർക്കറ്റിൽ നിന്നും 2 ചാക്ക് അരി, 25 കിലോ മൈദ, 25 കിലോ പഞ്ചസാര എന്നിവ വാങ്ങിയ ശേഷം പണം കൊടുക്കാതെ മനുഷ്യാവകാശ പ്രവർത്തക ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കടക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമക്ക് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് വാഹനം സഹിതം പിടികൂടുകയായിരുന്നു. പഴയന്നൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ പി.സി. ചാക്കോയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.
Comments are closed.