വാർഷിക പദ്ധതി വിനിയോഗത്തിൽ ഗുരുവായൂർ നഗരസഭ ജില്ലയിൽ ഒന്നാമത്.

ഗുരുവായൂർ: വാർഷിക പദ്ധതി വിനിയോഗത്തിൽ ഗുരുവായൂർ നഗരസഭ ജില്ലയിൽ ഒന്നാമത്. സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനത്താണ് ഗുരുവായൂർ. 88 ശതമാനം തുകയാണ് ഇവിടെ വിനിയോഗിച്ചത്. 15.74 കോടിയുടേതായിരുന്നു ആകെ പദ്ധതികൾ. 13.85 കോടി ചിലവഴിച്ചു. കഴിഞ്ഞ 3 വർഷക്കാലവും 90ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച നഗരസഭ കൂടിയാണ് ഗുരുവായൂർ. ജില്ലയിൽ തൊട്ടടുത്ത സ്ഥാനത്തുള്ള കുന്നംകുളം നഗരസഭ സംസ്ഥാനതലത്തിൽ 17-ാം സ്ഥാനത്താണ്. 81.2 ശതമാനമാണ് ഇവിടെ ചിലവഴിച്ചത്.
Comments are closed.