692 അതിഥി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് നൽകി പുന്നയൂർക്കുളം പഞ്ചായത്ത്

പുന്നയൂർക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 692 അതിഥി തൊഴിലാളികൾക്ക് പഞ്ചായത്ത് ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. മൂന്ന് പേർ മുതൽ 78 പേർ വരെ താമസിക്കുന്ന 55 സ്ഥലങ്ങളുണ്ട് പഞ്ചായത്തിൽ. ഇവർക്ക് ഒരാഴ്ച്ചയ്ക്കുള്ള ഭക്ഷണത്തിനാവശ്യമായ പലചരക്ക് സാധനങ്ങൾ താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകി.
കൂടാതെ അതിഥി തൊഴിലാളികളിൽ ഒറ്റക്കായും രണ്ടു പേരുമായും താമസിക്കുന്നവർക്ക് ഭക്ഷണപൊതികളും എത്തിച്ചു നൽകുന്നു. അടുത്ത ഘട്ടം സാധനങ്ങളുടെ വിതരണം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു. ആരും പട്ടിണിക്കിടക്കില്ല എന്ന സർക്കാർ വാഗ്ദാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പദ്ധതി. സർക്കാരിന്റെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് വിശപ്പ് രഹിത പുന്നയൂർക്കുളം എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
Comments are closed.