1470-490

എടപ്പാൾ പഞ്ചായത്തിലേക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി

എടപ്പാള്‍: കൊവിഡ് 19 സമാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജേസീസ് എടപ്പാള്‍ ചാപ്റ്റര്‍ പഞ്ചായത്തിലേക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബിജോയ് ജേസി പ്രസിഡന്റ് പ്രകാശ് പുളിക്കപ്പറമ്പിലിൽ നിന്നും ഏറ്റുവാങ്ങി. എടപ്പാൾ, വട്ടംകുളം മേഘലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും വിവിധയിടങ്ങളിലായി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ചുള്ളിയിൽ രവീന്ദ്രൻ, ശ്രീജേഷ് , മജീദ്, ജേസി ഭാരവാഹികളായ അഷ്റഫ് കരിമ്പനക്കല്‍, ശിവപ്രകാശ്, നസീഫ് എം.എസ് സംബന്ധിച്ചു.

Comments are closed.