1470-490

നരിക്കുനി ഫയർഫോഴ്‌സ് മരുന്നെത്തിച്ച് മാത്യകയായി

നരിക്കുനി ഫയർഫോഴ്‌സ് എടക്കരയുള്ള കാൻസർ രോഗികൾക്ക് മരുന്ന് എത്തിച്ച് നൽകുന്നു


നരിക്കുനി: – കൺട്രോൾ റൂമിൽ നിന്ന് അഗ്നിരക്ഷാ നിലയം നരിക്കുനിയുടെ പരിധിയിൽ എടക്കര എന്ന സ്ഥലത്തുള്ള ക്യാൻസർ രോഗി മരുന്ന് കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ടന്ന് അറിയിച്ചതിനെ തുടർന്ന് നരിക്കുനി അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസിന്റെ നിർദ്ദേശപ്രകാരം നിലയത്തിലെ fro(D)-2644,സി കെ പ്രേംജിത്ത് ,HG 482,കെ പി രാജേഷ് എന്നിവർ നിലയത്തിലെ ബുള്ളറ്റിൽ മെഡിക്കൽ കോളേജ് പരിസരത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി രോഗിയുടെ വീട്ടിൽ എത്തിച്ചു നൽകി .മരുന്ന് കിട്ടാൻ വളരെയധികം ബുദ്ധിമുട്ടിയ സമയത്ത് ,മരുന്ന് കൃത്യസമയത്ത് എത്തിച്ചതിന് അഗ്നിരക്ഷാ സേനയേയും ,കേരള സർക്കാറിനെയും വീട്ടുകാർ അഭിനന്ദിച്ചു ,

Comments are closed.