പ്രാരബ്ധങ്ങൾക്കിടയിലും കാരുണ്യത്തിന്റെ പൊതിച്ചോറുകൾ നൽകി ഒരു കുടുംബം

ചേളന്നൂർ: ലോക് ഡൗണിൽ വിശന്നു ഇരിക്കുന്നവർക്ക് നഗരത്തിലേക്ക് ഭക്ഷണപൊതിയുമായി ചേളന്നൂരിൽ നിന്നും പി കെ ആശു ദിവസവും 17 കിലോമീറ്റർ സ്കൂട്ടർ ഓടിച്ച് കസബ സ്റ്റേഷനിൽ എത്തും, ചേളന്നൂർ പതിനേഴാം വാർഡ് 8/2 ശ്രീനാരായണ മന്ദിരത്തിനുസമീപം ഇവരുടെ വാടക വീട്ടിൽ ദിവസവും പാകം ചെയ്യുന്നത് 40 പേർക്കുള്ള ഭക്ഷണമാണ് .ആദ്യം 25 പേർക്ക് ആയിരുന്നു ഭക്ഷണ വിതരണം ,പിന്നീട്അത് 40ൽ എത്തി. അടുത്ത ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ നേരത്തെ ഒരുക്കി വയ്ക്കും .ചോറിനൊപ്പം കറി ,ഉപ്പേരി ,ചമ്മന്തി എന്നിവയാണ് നൽകുന്നത് .ആശുവിനെ ഭാര്യ എൻ. എസ് പുഷ്പ, വേങ്ങേരി എ.യു പി. സ്ക്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി മകൻ ആദിനാഥ് ,സുഹ്യത്ത് പ്രജീഷ് എടവന എന്നിവരും, ഇതിൽ പങ്കാളിയാവുന്നു,കൊച്ചുമകൻ ആദിത്യനും ഇവർക്കൊപ്പമുണ്ട്, ഭക്ഷണപ്പൊതി ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് കസബ സ്റ്റേഷനിൽ എത്തിക്കും ,അവിടെ നിന്ന് ജനമൈത്രി പോലീസ് മുഖേനയാണ് ആവശ്യക്കാർക്ക് എത്തിക്കുന്നത് .ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഉമേഷ് നന്മണ്ട യാണ് ഇതിന് നേതൃത്വം നൽകുന്നത്, ഇലക്ട്രിക് ഓട്ടോമേഷൻ ജോലിക്കാരനായ പി.കെആശുവും കുടുംബവും പ്രരാബ്ധങ്ങൾക്കിടയിലും ഇത്തരം സേവനങ്ങൾക്ക് മിച്ചം വെച്ച് നേരത്തെയും ഇത്തരം സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നുണ്ട്, ഒഴിവു ദിവസങ്ങളിൽ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഭക്ഷണപ്പൊതികൾ കൂടി കരുതാറുണ്ട് വിശന്നിരിക്കുന്ന ആരെയെങ്കിലും കണ്ടാൽ കൊടുക്കാനായി. ബാല്യകാലത്തെ കൊടിയ ദ്രാരിദ്യത്തിന്റെ ഓർമ്മയും,ഗായിക കൂടിയായ സഹധർമ്മിണിയുടെ പോത്സാഹനവുമാണ് കഴിഞ്ഞ 3 വർഷമായി ചേളന്നൂരിൽ താമസിക്കുന്നഫറോക്ക് ചാലിയം സ്വദേശിയായ ഇദ്ദേഹത്തിന് കരുത്താവുന്നത്,
Photo:: കൊറോണ കർഫ്യൂവിൽ യാതന അനുഭവിക്കുന്നവർക്ക് കൊടുക്കാൻ ഭക്ഷണ പൊതിയുന്ന ആശുവും കുടുംബവും..
Comments are closed.