എ.ഐ.വൈ.എഫ് അഞ്ചായിരം മുഖാവരണങ്ങൾ നൽകി.

കുറ്റ്യാടി: കൊറാണപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആവശ്യമായി വരുന്ന മുഖാവരണത്തിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ എ.ഐ.വൈ.എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ. മണ്ഡലത്തിലെ വിവിധ സാമൂഹ്യക്ഷേമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അയ്യായിരത്തോളം മുഖാവരണങ്ങൾ നൽകി.കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ വച്ച് എ.ഐ.എഫ് കുറ്റ്യാടിമണ്ഡലം പ്രസിഡൻറ് ടി.സുരേഷിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.അനൂപ് ബാലഗോപാൽ ഏറ്റുവാങ്ങി. മണ്ഡലം കമ്മിറ്റി കമ്മറ്റി അംഗങ്ങളായ എൻ.പി.സുജിത്ത്, സി.രജീഷ് ,കൊവിഡ് 19 നോഡൽ ഓഫീസർ ഡോ.നിർമ്മൽ ആർ, ആശുപത്രി വികസന സമിതി അംഗം വി.ബാലൻ എന്നിവർ സംബന്ധിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ, വേളം ഗ്രാമപഞ്ചായത്ത് ഓഫീസ്, വേളം പ്രാഥമിക ആരോഗ്യ കേന്ദ്രം,കമ്മ്യൂണിറ്റി കിച്ചൺ, പെരുവയൽ വാർഡ് സന്നദ്ധ സേന, ക്ഷീര സംഘം, നെല്ല് കൊയ്ത്ത് തൊഴിലാളികൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾക്കും സംഘങ്ങൾക്കും മുഖാവരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിലും വിതരണം ചെയ്യുവാൻ വേണ്ടി തീരുമാനിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി ജലീഷ് കരുവോത്ത്, കെ.എം.രാജീവൻ, പി.സുനിൽകുമാർ, ഇ. മനോജ്, ഒ.പി.സുനിൽ, ശ്രീരാഗ് സി.എം എന്നിവർ മാസ്കുകൾ കൈമാറി.
Comments are closed.