1470-490

ഡ്രോൺ ക്യാമറയിറക്കി പഴയന്നൂർ പോലീസ്; പരിശോധന കർശ്ശനമാക്കി

പഴയന്നൂർ: ലോക്ക് ഡൗൺ സമയത്ത് പരിശോധന കർശ്ശനമാക്കി പഴയന്നൂർ പോലീസ്.ഇതിനായി ആധുനിക സൗകര്യങ്ങളായ ഡ്രോൺ ക്യാമറയിറക്കിയാണ്
പഴയന്നൂർ പോലീസ് പരിശോധന കർശ്ശനമാക്കിയത്. സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ അനാവശ്യമായി കൂട്ടം കൂടി നിൽക്കുന്നവരെയും, പുറത്തിറങ്ങി കറങ്ങുന്നവരെയും നേരെ ഡ്രോൺ ക്യാമറ മിഴി തുറക്കും.പഴയന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി സി ചാക്കോയുടെ നേതൃത്വത്തിൽ വടക്കേത്തറ കാക്കരക്കുന്ന് റേഷൻ കടയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് ഡ്രാൺ ക്യാമറ മിഴി തുറന്നത്.

Comments are closed.