1470-490

ചക്കയിട്ടുവാൻ ശ്രമിച്ച് കാൽ തെന്നി വീണു

ചാലക്കുടി: വീടിന്റെ ടെറസിൽ കയറി ചക്ക വലിച്ചിടാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു പരുക്കേറ്റ വീട്ടമ്മ മരിച്ചു. വെട്ടുകടവ് വീരാത്ത് ജോബ് ബേബിയാണു (65) മരിച്ചത്.
വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന ഇവർ ഇന്നലെ രാവിലെയാണ് ചക്ക ഇടാനായി വീടിന്റെ ടെറസിൽ കയറിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ എസ്ഐ കെ.കെ. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചതിരിഞ്ഞ് മരിച്ചു.
സംസ്കാരം പിന്നീട്. മക്കൾ: സിന്ധു, ജോബി, ജോജി. മരുമക്കൾ: ജ്വാല, റോഷിൻ.

Comments are closed.