1470-490

കോവിഡ് 19: പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഇനി മുതൽ ടവ്വലും ഹാൻഡ് വാഷും മാസ്‌കും


കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് ആരോഗ്യകേന്ദ്രത്തിൽ വരുന്ന എല്ലാവർക്കും ഇനിമുതൽ സോപ്പും ടവ്വലും നൽകും. ഇതിനുപുറമേ ഹാൻഡ് വാഷ്, ഡെറ്റോൾ, ഫേസ് മാസ്‌ക് എന്നിവയും നൽകുന്നുണ്ട്. വിതരണത്തിനാവശ്യമായ സോപ്പുകൾ, ടവ്വലുകൾ, മാസ്‌ക്കുകൾ എന്നിവ കുടുംബശ്രീ യൂണിറ്റുകളും സന്നദ്ധ സംഘടനകളും ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു നൽകുന്നുണ്ട്. രോഗ പ്രതിരോധത്തിനായി കൈകൾ വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും ടവ്വൽകൊണ്ട് പൊത്തി പിടിക്കുക. ആരോഗ്യകേന്ദ്രത്തിൽ എത്തുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി ശോഭന ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ കേന്ദ്രത്തിലെ ഡോ. അഭിലാഷ്, എച്ച് ഐ ജിജ, ജെ എച്ച് ഐമാരയ ഉണ്ണികൃഷ്ണൻ, രഞ്ജിത്ത്, റോബിൻസൺ, എൽ എച്ച് ഐ ഇൻ ചാർജ് രാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.