1470-490

കോവിഡ് ബാധ സ്ഥിരീകരിച്ച കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയുമായി ഇടപഴകിയവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് 19 സ്ഥിരീകരിച്ച കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയുമായി ഇടപഴകിയിട്ടുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ കൃത്യമായും മറ്റുള്ളവരുമായി അകലം പാലിച്ച് സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. എന്തെങ്കിലും അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253

Comments are closed.