1470-490

കോവിഡ് ഭീതിയിലും കാട്ടകാമ്പാൽ മേഖലയിൽ കള്ളന്റെ ശല്യം; മന്ത്രി സ്ഥലം സന്ദർശിച്ചു.

കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ രാത്രി കാലങ്ങളിൽ കള്ളൻ വിലസുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശങ്ങൾ തദ്ദേശ മന്ത്രി എ സി മൊയ്തീൻ സന്ദർശിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിലാണ് ഒരാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളൻ വിലസുന്നതായി പരാതി ഉയർന്നത്. പ്രദേശത്തെ വീടുകളിലും കടകളിലും മന്ത്രി നേരിട്ടിറങ്ങി വിവരം ആരാഞ്ഞു.കോട്ടോൽ, വടക്കെ കോട്ടോൽ, അരുവായി പ്രദേശങ്ങളിലാണ് മന്ത്രി സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ചത്. ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Comments are closed.