1470-490

കോവിഡ് 19: സുരക്ഷാക്രമീകരണങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി മുരളി പെരുനെല്ലി. എം.എൽ. എ

കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് പാവറട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി മുരളി പെരുനെല്ലി. എം.എൽ. എ, വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാവറട്ടി സെന്റർ അടക്കമുളള പ്രദേശങ്ങളിൽ ഫയർ ഫോഴ്സ് ഉദ്യോഗ്യസ്ഥർ,എം.എൽ.എ. യുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.  നിരീക്ഷണത്തിലുള്ള നിർധന  കുടുംബങ്ങളിലുള്ളവർക്ക് പഞ്ചായത്തിന്റെ കിറ്റുകൾ വിതരണത്തിനായി വളണ്ടിയർമാർക്ക് നൽകി. സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുളള പൊലീസ് ഉദ്യോഗസ്ഥർക്ക്  കുടിവെള്ളം നൽകി. സാമൂഹിക അടുക്കളയിലെ വളണ്ടിയേഴ്സിന്റെ ഹെൽത്ത് കാർഡ് അടക്കമുള്ളവയുടെ പരിശോധനകൾ നടത്തി. തുടർന്ന് സൗജന്യ റേഷൻ വിതരണമടക്കം പരിശോധിച്ചാണ് എം.എൽ.എ. മടങ്ങിയത്. പാവറട്ടി പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും സുരക്ഷാ സംവിധാനങ്ങളിൽ അതീവ ജാഗ്രതയുണ്ടാകണമെന്ന് എം.എൽ.എ. വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡണ്ട് സി.പി. വൽസല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ദ്രൗപതി, പഞ്ചായത്തംഗം അബു വടക്കയിൽ, പഞ്ചായത്ത് സെക്രട്ടറി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്നു.

Comments are closed.