1470-490

പാചക വാതകം നിലച്ചതായി പരാതി

തലശ്ശേരി: കൊളശ്ശേരി കാവുംഭാഗം മേഖലകളിൽ പാചക വാതകം നിലച്ചതായി പരാതി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വിതരണം നിലച്ചിട്ട് . കൊറോണ വ്യാപനത്തെ തുടർന്ന് ജനം വീടുകളിൽ തന്നെ തങ്ങുന്നതിനാൽ മുൻപത്തെക്കാളും ഗ്യാസിൻ്റെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഗ്യാസ് വിതരണം കൃത്യമായി നടക്കാത്തത് ദേശവാസികളിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബുക്കിംഗ് സ്വീകരിച്ച് ഒരാഴ്ചയോളം കഴിഞ്ഞിട്ടും പാചകവാതകം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായല്ലത്രെ. കാവുംഭാഗത്തെ ഗ്യാസ് ഏജൻസിയിലെ ഫോണിൽ ദിവസങ്ങളോളം ഉപഭോക്താക്കൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ ഏജൻസിയിൽ നിന്നും ലഭിക്കുന്ന വിവരം വർഷാവസാനമായതു കാരണമാണ് ഗ്യാസ് ലഭിക്കാത്തതെന്ന വിവരമാണ് ലഭിച്ചത് . ഇതു സംബന്ധിച്ച് തലശ്ശേരി നോർത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഇ പവിത്ര രാജ് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.

Comments are closed.