ചാവക്കാട് സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

കുന്നംകുളം: ചാവക്കാട് സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഇയാൾ മുബൈലെത്തുകയും അവിടെനിന്ന് കഴിഞ്ഞ 24 ന് നാട്ടിലെത്തുകയുമായിരുന്നു. നാട്ടിലെത്തിയ ഉടനെ വീട്ടില്‍ നിരീക്ഷണത്തിലായി. പിന്നീട് ലോഗലക്ഷണങ്ങള്‍ കണ്ടതോടെ ബുധനാഴ്ച കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Comments are closed.