1470-490

ബാവലിയില്‍ വാഹനങ്ങളുടെ നീണ്ട നിര

മാനന്തവാടി-മെെസൂര്‍ പാതയില്‍
ചരക്കു ഗതാഗതം സാധാരണ നിലയിലേക്ക്


മാനന്തവാടി: കര്‍ണ്ണാടകത്തേയും കേരളത്തെയും ബന്ധിപ്പിഖ്കുന്ന പ്രധാന റോഡുകളിലൊന്നായ മാനന്തവാടി-മെെസൂര്‍ റോഡില്‍ ചരക്കു ഗതാഗതം സാധാരണ നിലയിലേക്ക്. ഇന്നുച്ചയോടെ ഇതു വഴി കേരളത്തിലേക്കും തിരിച്ചും ചരക്കു വാഹനച്ങള്‍ കടുത്ത നിയന്ത്രണങ്ങളില്ലാതെ കടത്തി വിട്ടു തുടങ്ങി. ബാവലി  ചെക്ക്  പോസ്റ്റിൽ ചരക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നു പുലര്‍ച്ചെ മുതല്‍ രൂപപ്പെട്ടത്.
കര്‍ണാടക അധികൃതരുടെ പിടിവാശി മൂലം ഉച്ചവരെ ചരക്കു ഗതാഗതം സുഗമമായില്ല. കോവിഡ് പരിശോധലനയുടെ പേരില്‍ ഏര്‍ഫ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാത് ഉച്ച വരെ ചരക്കു വാഹനങ്ങളെ കുരുക്കിലാക്കിയത്.
ഡ്രെെവര്‍മാരെ പരിശോധിക്കുന്നതിലുള്ള കാല താമസമാണ് പ്രതിസന്ധിയായത്.
പുലർച്ചെ  മുതൽ ഉച്ചവരെ നിരവധി  വാഹനങ്ങളാണ് അതിർത്തിയിൽ നിർത്തിയിട്ടിയിരിക്കുകയായിരുന്നു.
വയനാട് ജില്ലാ പോലിസ് ചീഫ് ആര്‍ ഇളങ്കോ ബാവലി ചെക് പോസ്റ്റിലെത്തി കര്‍ണ്ണാടക അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഡ്രെെവര്‍മാരുടെ പരിശോധന വേഗത്തിലാക്കി.
ഹോർട്ടി കോർപ്പിന്റെ  പച്ചക്കറി ലോറിയടക്കം  ബാവലിയില്‍ കുടുങ്ങിയിരുന്നു.
മുഴുവൻ ഡ്രൈവർമാരുടെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയാണ് ചരക്കു വാഹനങ്ങള്‍ കടത്തിവിടുന്നത്.. കർണാടക ആരോഗ്യ വകുപ്പധികൃതർ  ഡ്രൈവർമാരെ പരിശോധന നടത്തിയ ശേഷമാണ് മൈസൂരിലേക്ക് വിടുന്നത്.
തലപ്പാടി,മാക്കൂട്ടം റോഡുകള്‍ തുറക്കാത്തതിനാല്‍ കണ്ണൂര്‍,കാസര്‍കോട് ഭാഗങ്ങളിലേക്കുള്ള ചരക്കു വാഹനങ്ങളാണ് കൂടുതലും മാനന്തവാടി,ബാവലി വഴി പോവുന്നത്.
നിലവില്‍ വയനാട് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ ബത്തേരി -ഗുണ്ടല്‍ പെട്ട്, മാനന്തവാടി -ബാവലി -മൈസൂര്‍ റോഡുകള്‍ ആണ് കര്‍ണ്ണാടക ചരക്ക് ഗതാഗതത്തിനായി തുറന്നിട്ടുള്ളത്. ഇരിട്ടി-കൂട്ടുപുഴ -കൂര്‍ഗ്-മൈസൂര്‍ റോഡ് തുറക്കുന്ന കാര്യത്തിലും നിഷേധാത്മക നിലപാടാണ് കര്‍ണ്ണാടക തുടരുന്നത്.

Comments are closed.