അക്വാപോണിക്സ്: മീനും പച്ചക്കറികളും …

മീനും പച്ചക്കറികളും സംയോജിപ്പിച്ചു കൃഷി ചെയ്യുന്ന പുതിയൊരു രീതിയാണ് അക്വാപോണിക്സ് . ഒരു സെന്റ് കുളം. അതിൽ അയ്യായിരോത്തോളം മീനുകൾ.കുളത്തിനോട് ചേർന്ന് മൂന്നു സെന്റിൽ പച്ചക്കറി തോട്ടം. അതിൽ നിറയെ തക്കാളി, വഴുതന, കുക്കുമ്പർ, അമര പയർ തുടങ്ങിയവയാണ് കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നത്. കുളത്തിലെ വെള്ളം 24 മണിക്കൂറും പമ്പ് ചെയ്തു പച്ചക്കറികൾക്ക് നൽകുകയും തിരിച്ചു അതേ വെള്ളം ശുദ്ധമായി മീൻ കുളത്തിലേക്ക് എത്തുകയും ചെയ്യുന്നു.
പച്ചക്കറികൾ എല്ലാം നട്ടിരിക്കുന്നത് മുക്കാൽ ഇഞ്ച് മെറ്റലുകളിൽ ആണ്. ഒരു തരി മണ്ണ് പോലും ഉപയോഗിക്കാതെ ഇവിടെ കൃഷി മെറ്റൽ ഉപയോഗിച്ചാണ്. ഗിഫ്റ്റ് തിലാപിയ മൽസ്യങ്ങൾ മാത്രമാണ് ഇവിടെ വളർത്തുന്നത്. വെള്ളത്തിലൂടെ ലഭിക്കുന്ന മത്സ്യ അവശിഷ്ടം ഒഴിച്ചാൽ മറ്റു വളങ്ങൾ ഒന്നും തന്നെ പച്ചക്കറികൾക്ക് ഉപയോഗിക്കുന്നില്ല. . മൂന്ന് വർഷം മുമ്പാണ് ഡെന്നിസ് അക്വാപോണിക്സ് മത്സ്യ കൃഷി ആരംഭിക്കുന്നത്.
അഞ്ചു പ്രാവശ്യം മീനുകൾ വിളവ് എടുത്തു കഴിഞ്ഞ ഫാമാ രംഭിക്കുവാൻ. ഏഴ് ലക്ഷം രൂപ ചിലവായിട്ടുണ്ട്.അതിൽ രണ്ടര ലക്ഷം രൂപ ഫിഷറീസ് വകുപ്പ് സബ്സിഡി ലഭിച്ചു. മത്സ്യ കൃഷിയിലും പച്ചക്കറി കൃഷിയിലും നൂറു മേനി വിളവ് വിളയിച്ചു എം ബി എ കാരൻ കൂടിയായ ഡെന്നിസ് കുറ്റിക്കാട് ഇടവക കർഷക അവാർഡ് ജേതാവ് കൂടിയാണ്.
Comments are closed.