1470-490

പേരാമ്പ്ര അപ്പോളോ ടയേഴ്സ് പ്രവർത്തനമാരംഭിച്ചു

ലോക് ഡൗണിനിടയിലും നാല് ദിവസത്തേക്കാണ് കമ്പനി പ്രവർത്തിക്കുക. ടയർ നിർമാണ പ്രക്രിയയിൽ അവസാനഘട്ടത്തിൽ ഉള്ള ടയറുകൾ നിർമ്മാണം പൂർത്തിയാക്കാത്ത പക്ഷം നശിച്ചുപോകും. സ്ഥാപനം കോടിക്കണക്കിനു രൂപയുടെ നഷ്ടം സഹിക്കേണ്ടി വരും എന്നുള്ള സാഹചര്യത്തിലാണ് കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. വളരെ കുറച്ച് തൊഴിലാളികളെ മാത്രമുപയോഗിച്ച് സർക്കാരിൻറെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് കമ്പനി നാലു ദിവസവും പ്രവർത്തിക്കുക. രാവിലെ ആറു മണിയോടെയാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൊഴിലാളികൾ ജോലിക്കെത്തിയത് . നേരത്തെ ജനത കർഫ്യു ദിനത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ടാണ് കമ്പനി അടച്ചുപൂട്ടിയത്.

Comments are closed.