1470-490

ആംബുലൻസ് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്

മേഖലയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കൊറോണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠൻ ക്ലാസ്സെടുത്തു. കരുതൽ, സുരക്ഷിതമായ യാത്ര, മാസ്‌ക് ധരിക്കൽ, കൈ കഴുകൽ, അകലം പാലിക്കൽ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ്സാണ് നടന്നത്. ആംബുലൻസ് ഡ്രൈവർമാരായ സലിം, ജിബിറ്റ്, റാഷിദ്, ഷെബീർ, സുരേഷ്, ആൽവിൻ, പ്രശോബ്, ധീരജ്, ഫൈസൽ, ഷാജിഅൽമന, ഫാസിൽ, ജാഫർ, ശരീഫ്, റെജി എന്നിവർ പങ്കെടുത്തു.
ജനപ്രതിനിധികൾ ഓണറേറിയം മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണംഅഭ്യർത്ഥനയുമായി മന്ത്രി എ സി മൊയ്തീൻകോവിഡ് 19 മഹാവ്യാധി നാടിന്റെ സാധാരണ ജീവിതത്തേയും സാമ്പത്തിക നിലയേയും സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സമാനതകളില്ലാത്ത ഈ പ്രതിസന്ധി തരണം ചെയ്യുവാൻ വലിയ തോതിൽ സാമ്പത്തികം ആവശ്യമായിവരും എന്നാണ് സർക്കാർ കാണുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം സംഭാവനയായി നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.  

Comments are closed.