1470-490

വ്യാജമദ്യം നിർമ്മിക്കാൻ ശ്രമിച്ചതിന് യുവാവിനെതിരെ കേസെടുത്തു

കോടാലിയിലെ വീട്ടിൽ വ്യാജമദ്യം നിർമ്മിക്കാൻ ശ്രമിച്ചതിന് യുവാവിനെതിരെ എക്സൈസ് സംഘം കേസെടുത്തു. കോടാലി ആലപ്പുഴക്കാരൻ വീട്ടിൽ  ഷാനു എന്ന 34 കാരനെതിരെയാണ് കേസ്. ഇയാൾ താമസിക്കുന്ന വീടിനോട് ചേർന്ന് കോൺക്രീറ്റിൽ നിർമ്മിച്ച വലിയൊരു കുഴിയിൽ 200  ലിറ്ററിന്റെ പ്ലാസ്റ്റിക് ബാരലിൽ  200 ലിറ്റർ കോട സൂക്ഷിച്ച് കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മറച്ച്, സ്ലാബിന് മുകളിൽ മണ്ണിട്ട്  സൂക്ഷിച്ചിരിക്കുകയായിരുന്നു. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച  ബാരലിലെ കോട എടുത്ത് വീട്ടിനകത്ത് വെച്ചാണ് ചാരായം വാറ്റുന്നത്. ഇയാളുടെ മുറിയിൽ നിന്നും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് ഷാനു ഒളിവിൽ പോവുകയായിരുന്നു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ എം.ആർ. മനോജ്,
ഉദ്യോഗസ്ഥരായ വിന്നി സിമേത്തി ,  ഷിജു വർഗ്ഗീസ് , വത്സൻ , ഫാബിൻ , പിങ്കി എന്നിവർ ഉണ്ടായിരുന്നു.

Comments are closed.