1470-490

കുപ്പിവെള്ളം, മാസ്‌ക്ക് എന്നിവയ്ക്ക് അമിതവില ഈടാക്കിയ കടകൾക്ക് നേരെ കേസ്


പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് കടകൾക്ക് നേരെ കേസെടുത്തു. ലീഗൽ മെട്രോളജി വിഭാഗം കടകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സാധനങ്ങൾക്ക് അമിതവില ഈടാക്കിയുള്ള വിൽപ്പന കണ്ടെത്തിയത്. കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കിയതിന് കൊടകര നവര്തന ഹൈപ്പർ മാർക്കറ്റിന് നേരെയും 15 രൂപ ഈടാക്കിയതിന് നടവരമ്പ് സുപ്രീം ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് നേരെയും കേസെടുത്തു. കൂടാതെ മുപ്പത് രൂപയ്ക്ക് മാസ്‌ക്ക് വിറ്റ പട്ടിക്കാട് ഗംഗ മെഡിക്കൽസിനെതിരെയും കേസ് ചാർജ് ചെയ്തു. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കംട്രോളർ സേവ്യർ പി. ഇഗ്നിഷ്യസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന സംഘമാണ് അമിതവില വിൽപ്പന കണ്ടെത്തിയത്.

Comments are closed.