1470-490

കഴുത്തില്‍ ഷാള്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു; ഇതുകണ്ട വലിയുപ്പ ഹൃദയം പൊട്ടി മരിച്ചു

കട്ടിപ്പാറ: കന്നൂട്ടിപാറയില്‍ കളിക്കുന്നതനിടെ 12 കാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം(12) ആണ് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചത്. ഇത് കണ്ട് വലിയുപ്പ അലവി ഹാജി(68) ഹൃദയസ്ഥംഭനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ബാസിമിനെ ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇത് അറിഞ്ഞ ഉടനെയാണ് ഹൃദ്രോഗിയായ അലവി ഹാജി കുഴഞ്ഞുവീണത്. അലവി ഹാജിയേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുപോയി. താമരശ്ശേരി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി വരികയാണ്. ശേഷം ബാസിമിന്റെ മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും

Comments are closed.