1470-490

സ്‌കൂളുകളിൽ സ്റ്റോക്കുള്ള അരി അതിഥി തൊഴിലാളികൾക്ക്


മണലൂർ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലെ സ്റ്റോക്കുള്ള അരി അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾക്ക് നൽകും. ക്യാമ്പുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത് നാടപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രിസിഡന്റ് വിജി പറഞ്ഞു. എസ്എൻ ജിഎച്ച് എസ് കാരമുക്ക് സ്‌കൂളിൽ നിന്ന് ഒമ്പത് ചാക്ക്, കണ്ടശ്ശാംകടവ് എൽപി സ്‌കൂളിൽ നിന്ന് അഞ്ച് ചാക്ക് എന്നിങ്ങനെയാണ് അരി ലഭിച്ചത്. മണലൂർ ഗ്രാമപഞ്ചായത്തിൽ 200 അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്.
റേഷൻ കടയിലെ ഭക്ഷ്യ വിതരണം നിയന്ത്രിക്കുന്നതിനായി വാർഡ് മെമ്പർമാരെ ചുമതപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃത്യമായി രണ്ട് നേരം റേഷൻ കട, സമൂഹ അടുക്കള, അതിഥി തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ പരിശോധനയും വിലയിരുത്തലും നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Comments are closed.