സാലറി ചലഞ്ച് നിർബന്ധം
സാലറി ചാലഞ്ചുമായി മുന്നോട്ടു പോകാൻ മന്ത്രിസഭാ തീരുമാനം. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബന്ധമായി നൽകണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാർ ഒരു ലക്ഷം രൂപ വീതം നൽകണം. ജീവനക്കാരുടെ പ്രതികരണം നോക്കിയാവും ഉത്തരവിറക്കുക.
കോവിഡ് രോഗബാധയെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
Comments are closed.