1470-490

പാഴ് വസ്തുക്കൾ എന്തുമാവട്ടെ കായക്കൊടിയിലെ നാണുവേട്ടൻ അതിന്ന് ജീവൻ നൽകിയിരിക്കും.

കായക്കൊടിയിലെ നാണുവേട്ടൻ പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ 

രഘുനാഥ് സി.പി

കുറ്റ്യാടി: തന്റെ കൺമുന്നിൽ കാണുന്ന പാഴ് വസ്തു ക്കൾ എന്തുമാകട്ടെ അതിന്ന് ജീവൻ നൽകാൻ വലിയ പറമ്പത്ത് നാണു തയ്യാറാണ്.മലയോര പ്രദേശ മായ കായക്കൊടി എളളിക്കാം പാറ എന്ന ഉൾനാടൻ ഗ്രാമത്തിലെ എഴുപത്തി ഒന്നുകാരനായ നിർമ്മാണ തൊഴിലാളിയാണ് നാണു.ചെറുപ്രായത്തിൽ കുട്ടുകാരിൽ നിന്നും വ്യത്യസ്ഥനായി മണ്ണും കല്ലും, ഈർക്കിലിയും, മരകമ്പുകളും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ വിനോദം. ഇന്നത്തെ പോലെ പ്രാൽസാഹനങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന പഴയകാലത്ത് എല്ലാം മനസ്സിലൊതുക്കുകയായിരുന്നു.തുടർന്ന് ജീവിത പാതയിലേക്ക് കടന്നുവെങ്കിലും  ഉള്ളിലുറങ്ങി കിടന്നിരുന്ന കലാബോധം നാണുവിന്റെ കരങ്ങൾക്ക് അത്ഭുതങ്ങൾ നൽകി.തന്റെ മുന്നിലുള്ള പാഴ് വസ്തുക്കൾ ജീവൻ കൈവരിച്ചു.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് സഞ്ചികൾ, മരകമ്പുകൾ, പഴയ തുണികൾ, തെങ്ങോലകൾ, കമ്പി, സിമന്റ്, ചണ നാരുകൾ, പേക്കിംങ്ങ് വയറുകൾ മറ്റും കൈയിൽ കിട്ടുന്നതെന്തും ഉപയോഗപെടുത്തുകയായിരുന്നു. നിലമുഴുകുന്ന കർഷകൻ, നിർമാണത്തൊഴിലാളി, പക്ഷിമൃഗാദികൾ, കൂടകൾ, വിളക്കുകൾ, ചിരട്ട കരണ്ടി, തുടങ്ങി നിരവധി രൂപങ്ങൾ തന്മയത്ത്വത്തോടെ ഇദ്ദഹത്തിന്റെ കൈകൾ മെനഞ്ഞെടുത്തു. കെട്ടിട നിർമാണ മേഖലയിൽ പകലന്തിയോളം പണി ചെയ്തതിന്ന് ശേഷവും, മറ്റു ഒഴിവ് നാളുകളിലും പാഴ് വസ്തുക്കൾ ശേഖരിച്ച് വ്യത്യസ്ഥ രൂപങ്ങൾ നിർമ്മിക്കാൻ സമയം
വിനിയോഗിക്കുകയായിരുന്നു.തെങ്ങോലകൾ കൊണ്ട് ഈർക്കിൽ ചൂലുകളും പഴയ കളി പാട്ടങ്ങൾ മീൻ കൂടകളും, നിർമ്മിക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് ഇദ്ദേഹം.
നൂറ് കണക്കിനാളുകളാണ് ഇദ്ദേഹത്തിലെ കലാരൂപങ്ങൾ കാണാൻ എത്താറുള്ളത്.നിർമാണം പൂർത്തിയാക്കാത്ത തന്റെ വീടിന്റെ ഉമ്മറകോലായാണ് നിർമ്മാണശാല. പ്രവർത്തന മികവിൽ നിരവധി ആദരവുകൾ ഇദ്ദേഹത്തിന്ന് ലഭിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ മണ്ണിന്ന് ഭീഷണിയാകുമ്പോൾ പ്ലാസ്റ്റിക്ക് ഉൾപെടെയുള്ള ഉപയോഗിച്ച് കളയുന്ന അവശിഷ്ട വസ്തുക്കൾ പ്രകൃതിക്ക് ഹാനികരമാവുമ്പോൾ.ചില വസ്തുക്കൾ
ഭൂമിയിൽ നിക്ഷേപിക്കാതെ എങ്ങിനെ ഉപയോഗപെടുത്താം എന്നതിന്റെ മാതൃക കൂടിയാണ് ഇത്തരം പ്രവർത്തനത്തിന്ന് ഉർജ്ജം നൽകുന്നതെന്നും നാണുവേട്ടൻ പറയുന്നു..

Comments are closed.