പുന്നയൂർക്കുളം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിൽ ജൈവ പച്ചക്കറികൾ

നിരാശ്രയർക്ക് വിശപ്പകറ്റാൻ പുന്നയൂർക്കുളം പഞ്ചായത്ത് ഒരുക്കിയ കമ്യൂണിറ്റി കിച്ചണിൽ ജൈവ പച്ചക്കറികളും. പഞ്ചായത്തിലെ മികച്ച ജൈവകർഷകരായ പരൂരിലെ ഫാത്തിമയും ചെമ്മണ്ണൂരിലെ മുജീബുമാണ് വീട്ടിൽ സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികോൽപ്പന്നങ്ങൾ പഞ്ചായത്തിന് കൈമാറിയത്.
കഴിഞ്ഞദിവസം കായ എരിശ്ശേരി, ചക്ക എരിശ്ശേരി എന്നിങ്ങനെ പുന്നയൂർക്കുളം പഞ്ചായത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാണ് നൽകുന്നത്. അതിന് കാരണമാകുന്നത് നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറയുന്നു. വീട്ടുവളപ്പിൽ പച്ചക്കറി തോട്ടം ഉണ്ടാക്കിയവർ സമൂഹ അടുക്കളയിലേക്ക് അവ നൽകുന്നു. പ്രളയ സമയത്തെ പോലെ തന്നെ കേരളം ഒന്നായി നിൽക്കുന്ന കാഴ്ചയാണ് ഈ കൊറോണ കാലത്തും കാണുന്നത്. കിച്ചണിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകാൻ വ്യക്തികൾക്കോ/സംഘനയ്ക്കോ താൽപര്യമുണ്ടെങ്കിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഹെൽപ്പ് ലൈനിൽ വിളിക്കാം 0487 2542243.
Comments are closed.