1470-490

ശ്രീ പി പ്രേംനാഥ് മാസ്റ്റർ വിരമിച്ചു

മുന്നര പതിറ്റാണ്ടായി പനങ്ങാട് നോർത്ത് എ യു പി സ്കൂളിൻറെ സമഗ്ര പുരോഗതിക്ക് നേതൃത്വം നൽകിയ പ്രധാന അധ്യാപകൻ ശ്രീ പി പ്രേംനാഥ് മാസ്റ്റർ വിരമിച്ചു. പൊതു വിദ്യാലയ ശാക്തീകരണത്തിന് നന്മപൂക്കും കാലത്ത് വിദ്യാലയത്തിൽ ഇതിൽ മികച്ച ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ കഴിഞ്ഞ ആറു വർഷക്കാലം ഈ വിദ്യാലയത്തിന് പ്രധാന അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ബാലുശ്ശേരി ഉപജില്ലാ സംഘടിപ്പിച്ചു വരുന്ന വിവിധ മേളകളുടെ വിജയത്തിൽ നിറസാന്നിധ്യമായിരുന്നു മാസ്റ്റർ. ദേശീയ വോളിബോൾ റഫറി അനൗൺസർ, വോളിബോൾ കളിക്കാരൻ, പരിശീലകൻ, മികച്ച സംഘാടകൻ, സാമൂഹ്യപ്രവർത്തകൻ, റിസോഴ്സ് ടീച്ചർ തുടങ്ങി വിവിധ മേഖലകളിൽ ജ്വലിച്ചുനിന്ന ഇദ്ദേഹത്തിന് നാടിൻറെ വർണാഭമായ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു പരിപാടി നടത്താൻ കഴിയാതെയാണ് ഇദ്ദേഹം വിരമിച്ചത് .

Comments are closed.