1470-490

കോവിഡ് 19 : പെൻഷൻ തുക സംഭാവന നൽകി ലോട്ടറി വിൽപ്പനക്കാരൻ


കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നൽകി മാതൃകയാവുകയാണ് ആമ്പല്ലൂരിലെ മോഹനൻ എന്ന ലോട്ടറി വിൽപ്പനക്കാരൻ. ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ലഭിച്ച പെൻഷൻ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ സുബ്രമണ്യൻ മോഹനന്റെ കയ്യിൽ നിന്നും തുക ഏറ്റുവാങ്ങി. ആമ്പല്ലൂരിൽ ലോട്ടറി വിൽപ്പന നടത്തുന്ന ഭിന്നശേഷിക്കാരനായ 65 കാരനാണ് വടക്കുംമുറി കുപ്ലികാടൻ മോഹനൻ. നടക്കാൻ ബുദ്ധിമുട്ടുള്ള മോഹനൻ ലോട്ടറി വിറ്റാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഭാര്യയും മകളുമടങ്ങുന്നതാണ് മോഹനന്റെ കുടുംബം. ലോക്ക് ഡൗണിന്റെ സാഹചര്യത്തിലും മനസിന്റെ നന്മക്ക് ലോക്കിടാതെ ശ്രദ്ധേയനാവുകയാണ് ലോട്ടറിവില്പനക്കാരനായ മോഹനൻ. മോഹനന്റെ പോലെ മറ്റുള്ളവരെ സഹായിക്കണം എന്ന നല്ല മനസ്സുള്ളവർ നമ്മുടെ നാടിന് തന്നെ മാതൃകയാണെന്ന് ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ സുബ്രമണ്യൻ പറഞ്ഞു.

Comments are closed.