1470-490

അതിഥി തൊഴിലാളികളുടെ സംരക്ഷണം: പഞ്ചായത്തുകൾക്ക് സഹായവുമായി സന്നദ്ധ സംഘട


ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും സംരക്ഷണവും നൽകാൻ പഞ്ചായത്തുകൾക്ക് സഹായവുമായി സന്നദ്ധ സംഘടന. ഫ്രണ്ട്സ് ഫോർ എവർ ചാരിറ്റബിൾ സൊസൈറ്റിയാണ് കയ്പമംഗലം മണ്ഡലത്തിലെ 7 പഞ്ചായത്തുകൾക്ക് സഹായഹസ്തവുമായെത്തിയത്. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും സംരക്ഷണവും നൽകാൻ സുമനസ്സുകളുടെ സഹായം തേടാമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ഇവരെത്തിയത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ഭക്ഷ്യധാന്യം കുറവുള്ള പ്രദേശത്തെ അതിഥി തൊഴിലാളികൾക്ക് ആ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട വിതരണോൽഘാടനം എറിയാട് ഗ്രാമ പഞ്ചായത്തിൽ എംഎൽഎ ടൈസൺ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്തിലെ ഇതിലെ പതിനാറാം വാർഡിൽ താമസിക്കുന്ന 35 ആസാം സ്വദേശികൾക്കാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. അതിഥി തൊഴിലാളികളുടെ ഭക്ഷ്യ രീതിക്ക് അനുസരിച്ചുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്.
എടവിലങ്ങ്, ശ്രീനാരായണപുരം, എടത്തിരുത്തി, പെരിഞ്ഞനം, മതിലകം, കൈപ്പമംഗലം എന്നീ പഞ്ചായത്തുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ അതത് പഞ്ചായത്ത് പ്രസിഡന്റുമാരെയാണ് ഏൽപ്പിക്കുക. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈത്തവളപ്പിൽ, പഞ്ചായത്തംഗങ്ങളായ പ്രസീന റാഫി, അബ്ദുള്ള, മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഫ്രണ്ട്സ് ഫോർ എവർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ പി എം നൗഷാദ്, ടി എം അബ്ദുൾ റഷീദ്, എ കെ പ്രകാശൻ, രാജു, ശാന്തി എന്നിവർ വിതരണത്തിന് നേതൃത്വം നൽകുന്നത്.

Comments are closed.