1470-490

നൈപുണി വികസന പദ്ധതിയുമായി ജില്ല എൻ എസ് എസ് ….

വീടുകളിൽ ജൈവ കൃഷിയിലേർപ്പെടുന്ന വളണ്ടിയർമാർ

കോഴിക്കോട്: കെറോണ കാലത്തെ അതിജീവിക്കുന്നതിനായി ശാരീരിക അകലം പാലിച്ച് സാമുഹ്യ ഒരുമയോടെ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നൈപുണി വികസത്തിന് അവസരമൊരുക്കി ജില്ല എൻ എസ് എസ് സെൽ .

വീട്ടിലെ വിരസത മാറ്റുന്നതിനായി പുതിയ നൈപുണികൾ രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർത്ഥികൾ നേടിയെടുക്കും .പാചകം, തയ്യൽ, ശുചീകരണ സാധനങ്ങളുടെ നിർമാണം, ജൈവ കൃഷി, പൂന്തോട്ട നിർമ്മാണം , ജൈവ വളങ്ങളുടെയും കരകൗശല വസ്തുക്കളുടെ നിർമ്മാണം, പെയിന്റിംഗ്, മത്സ്യം വളർത്തൽ, ഔഷധത്തോട്ട നിർമ്മാണം, നാട്ടറിവ് ശേഖരണം എന്നീ മേഘലകളിൽ കുട്ടികൾ പ്രാവീണ്യം നേടും .വീടുകളിൽ അമ്മമാരുടെ നേതൃത്വത്തിൽ മാസ്കുകൾ നിർമിച്ച് ആരോഗ്യ പ്രവർത്തകർക്ക് കൈമാറും. ജില്ലയിലെ 139 NSS യൂണിറ്റുകളിലെ 13900 വളണ്ടിയർമാർ അവരുടെ കുടുംബാംഗങ്ങളോടൊപ്പം വീടുകൾ ശുചീകരിക്കും. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് ജില്ല തലത്തിൽ സമ്മാനം നൽകും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഓൺലൈനിലൂടെ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവ്വഹിച്ചു. എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് , ക്ലസ്റ്റർ കൺവീനർമാരായ എം സതീഷ് കുമാർ , റഫീക്ക് കെ.എൻ , മിനി എ.പി, ഫൈസൽ എം. കെ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു.

Comments are closed.